ആലപ്പുഴ: കേരളത്തിന്റെ വികസനത്തിനായി എറ്റവും കൂടുതല്‍ പണം നല്‍കിയത് നരേന്ദ്ര മോദി സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥന അദ്ധ്യക്ഷന്‍ കുമ്മനം രാജരേഖരന്‍. എന്നാല്‍ അത് വേണ്ട വിധം സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ല. അതേസമയം വികസനത്തില്‍ രാഷ്ട്രീയം നോക്കാതെ എല്ലാ സഹായവും നല്‍കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. ആലപ്പുഴയില്‍ പൗരപ്രമുഖരുടെ സൗഹൃദ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് എഴു കേന്ദ്ര മന്ത്രിമാരുണ്ടായപ്പോള്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വികസന ഫണ്ടാണ് മോദി നല്‍കിയത്. ഇനിയും നല്‍കാന്‍ തയ്യാറാണ്. ശരിയായ പദ്ധതികളും കൃത്യമായ കണക്കുകളും അവതരിപ്പിച്ചാല്‍ സഹായം നല്‍കാന്‍ കേന്ദ്രം തയ്യാറാണ്. ശരിയായ പദ്ധതികള്‍ സമര്‍പ്പിക്കുന്നതില്‍ സംസ്ഥാനം പലപ്പോഴും പരാജയപ്പെടുന്നതായും കുമ്മനം പറഞ്ഞു.
എയിംസിനായി കേന്ദ്രം അനുമതി നല്‍കിയെങ്കിലും സ്ഥലം നല്‍കാന്‍ സര്‍ക്കാരിന് ഇത് വരെ കഴിഞ്ഞിട്ടില്ല. റോഡ് വികസനത്തിനായി 8000 കോടി ചോദിച്ചപ്പോള്‍ 37000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.
വ്യവസായങ്ങള്‍ കൃഷി, മത്സ മേഖല തുടങ്ങി എല്ലാ മേഖലയും തകര്‍ന്നിരിക്കുന്നു. കുട്ടനാട് പാക്കേജിനായി ഫണ്ട് നല്‍കിയെങ്കിലും ഒന്നും നടന്നില്ല. കയര്‍ മേഖല തകര്‍ന്നു. തൊഴിലാളികള്‍ പട്ടണിയില്‍ നാളികേര കര്‍ഷകരുടെ നില പരിതാപകരമാണ്. വികസനത്തില്‍ കേരളത്തെ പിന്‍തള്ളി മറ്റ് സംസ്ഥാനങ്ങള്‍ കുതിക്കുമ്പോള്‍ ഇവിടെ അക്രമവും അഴിമതി മുന്നേറുകയാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന ഭയാശങ്കകള്‍ ഭരണകര്‍ത്താക്കള്‍ മാറ്റിയാല്‍ കേരളത്തിനും വികസിക്കാനാവുമെന്നും കുമ്മനം പറഞ്ഞു.
Post Your Comments