റിയാദ് ; സൗദിയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച റിയാദിലെ അബാക്കിലുണ്ടായ അപകടത്തിൽ ഹരിപ്പാട് കാർത്തികപ്പള്ളി ദാറുന്നജത്തിൽ (പതിനെട്ടിൽ തെക്കതിൽ) ഷിഹാബുദ്ദീന്റെ മകൻ മുഹമ്മദ് നിയാസ് (26)ആണ് മരിച്ചത്. ഒരുവർഷം മുൻപു നാട്ടിൽ വന്നു പോയ നിയാസ് ഡിസംബറിൽ നാട്ടിൽ വരാനിരിക്കയായിരുന്നു അപകടമുണ്ടായത്.
സൗദിയിൽ പെപ്സി കമ്പനിയിൽ നാലു വർഷമായി സെയിൽസ്മാനായി ജോലിനോക്കി വരികയായിരുന്ന നിയാസ് ബംഗാൾ സ്വദേശിക്കൊപ്പം വാനിൽ സഞ്ചരിക്കവേ ആണ് അപകടത്തിൽപെട്ടത്. ബംഗാൾ സ്വദേശിയും മരിച്ചതായാണ് അറിവ്.
Post Your Comments