തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ റിപ്പോര്‍ട്ട് തനിക്ക് നല്‍കാൻ തയ്യാറാകാത്ത നടപടി സാമന്യ നീതിയുടെ നിഷേധമാണെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന അവസരത്തിലാണ് ഉമ്മന്‍ ചാണ്ടി വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കിയത്. റിപ്പോര്‍ട്ടിനു വേണ്ടി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടുണ്ട്. ഇതു വഴി റിപ്പോര്‍ട്ട് കിട്ടാത്ത പക്ഷം ഇതിനു വേണ്ടി മുഖ്യമന്ത്രിയെ സമീപിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ആദ്യം ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മനസിലാക്കണം. എന്നാൽ മാത്രമേ തുടര്‍ നടപടികള്‍ എടുക്കാനായി സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുരേഖയല്ലെന്ന നിലപാട് സ്വീകരിച്ചു. അതു കൊണ്ട് ഇത് വിവരാവകാശ നിയമപ്രകാരം നൽകേണ്ട കാര്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. 22 പേരാണ് ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു ഉമ്മന്‍ ചാണ്ടിയും അപേക്ഷ നൽകിയിട്ടുണ്ട്. വിഷയത്തിൽ സ്വീകരിച്ച നടപടി സഹിതം എല്ലാ വിവരങ്ങളും നിയമസഭയുടെ മേശപ്പുറത്തു വച്ചശേഷം മാത്രമേ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുരേഖയായി മാറൂ. പോലീസും വിജിലന്‍സും നടത്തുന്ന അന്വേഷണം പൂര്‍ത്തിയായി കഴിഞ്ഞാൽ റിപ്പോര്‍ട്ട് നിയമസഭയക്ക് സമർപ്പിക്കും.
Post Your Comments