ഡൽഹി: ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന കാലയളവിൽ 2018 ജനുവരി മുതല്‍ ജൂണ്‍ വരെ മെഹ്ബൂബ മുഫ്തി തന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി 82 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വിവരാവകാശ രേഖകള്‍. ശ്രീനഗറിലെ ഗുപ്കര്‍ റോഡിലുള്ള വസതിയുടെ നവീകരണത്തിനായാണ് ഇത്രയും ലക്ഷം രൂപ ചിലവാക്കിയത് എന്നാണ് രേഖകൾ കാണിക്കുന്നത്.
Also related: വിദ്യാലയങ്ങൾ തുറന്ന് അഞ്ച് ദിവസത്തിനിടെ അധ്യാപകര്‍ക്ക് കോവിഡ്
ബെഡ് ഷീറ്റുകള്‍, ഗൃഹോപകരണങ്ങള്‍, ടിവി, മറ്റു സാധനങ്ങള്‍ തുടങ്ങിയവയ്ക്കാണ് ലക്ഷങ്ങൾ ചിലവാക്കിയിരിക്കുന്നത്. വീട്ടിലെ പരവതാനി വാങ്ങുന്നതിനായി 2018 മാര്‍ച്ചില്‍ 28 ലക്ഷം രൂപയാണ് മെഹ്ബൂബ ചെലവഴിച്ചത്. ജൂണില്‍ മാത്രം 22 ലക്ഷം രൂപ വിലയുള്ള എല്‍ഇഡി ടിവി അടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായി 25 ലക്ഷം രൂപയാണ് ചെലവിട്ടു. ജമ്മു കശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇനാമുന്‍ നബി സൗദാഗറിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളിലാണ് മെഹബൂബയുടെ ധൂർത്ത് വെളിവാകുന്നത്.
Also related: പിണറായി സര്‍ക്കാറിനെ അഴിമതിക്കഥകള്‍ വേട്ടയാടുമ്പോള്‍ ലൈഫ് മിഷനില്‍ ഇതുവരെ പണിത വീടുകളുടെ കണക്കുകള്‍ പുറത്ത്
ഇത് കൂടാതെ 2017 ജനുവരി 30ന് സാധനങ്ങള്‍ വാങ്ങി എന്ന പേരിൽ 14 ലക്ഷം രൂപ ചിലവാക്കിയിട്ടുണ്ട്. ഇതില്‍ പൂന്തോട്ടത്തില്‍ സ്ഥാപിച്ച കുടയുടെ ചെലവായി കാട്ടിയിരിക്കുന്നത് 2,94,314 രൂപയാണ്. 2018 ഫെബ്രുവരി 22ന് 11,62,000 രൂപയുടെ ബെഡ്ഷീറ്റുകള്‍ വാങ്ങിയിട്ടുണ്ട്. 2018 മാര്‍ച്ചില്‍ ഗൃഹോപകരണത്തിന് 25 ലക്ഷവും പരവതാനിക്ക് 28 ലക്ഷവുമായി 56 ലക്ഷത്തിന്റെ ചെലവ് വേറെയുമുണ്ട്. 2016 ഓഗസ്റ്റ് മുതല്‍ 2018 ജൂലൈ വരെയുള്ള രണ്ടു വര്‍ഷ കാലയളവില്‍ 40 ലക്ഷത്തിന്റെ കട്‌ലറി ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതായും ഇനാമുന്‍ നബി സൗദാഗറിന് ലഭിച്ച വിവരാവകാശ രേഖകള്‍ പറയുന്നു.
Post Your Comments