നോക്കിയയുടെ ഫ്ലാഗ്ഷിപ് മോഡല്‍ നോക്കിയ 8 ഇന്ത്യന്‍ വിപണിയിലേക്ക്. 36,999 രൂപയാണ് ഫോണിന്റെ ഇന്ത്യന്‍ വിപണിയിലെ വില. ഫോണിനൊപ്പം ജിയോയുടെ അധിക ഡാറ്റ ഒാഫറും കമ്പനി നല്‍കുന്നുണ്ട്. 10 റീചാര്‍ജുകള്‍ക്ക് 10 ജി.ബി വീതം 100 ജി.ബിയുടെ അധിക ഡാറ്റയാണ് ലഭിക്കുക. ഒാണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ വഴിയും തെരഞ്ഞെടുത്ത ഒാഫ്ലൈന്‍ സ്റ്റോറുകള്‍ വഴിയുമാണ് ഫോൺ ലഭ്യമാകുക.
കാള്‍ സീസ് ലെന്‍സോടെയുള്ള ഡബിൾ ക്യാമറയാണ് ഫോണിന്റെ പ്രത്യേകത. 13 മെഗാപിക്സലിന്റേതാണ് ബാക്ക് ക്യാമറ, 13 മെഗാപിക്സലിന്റേതാണ് സെല്‍ഫി കാമറ. 5.3 ഇഞ്ച് 2കെ എല്‍.സി.ഡി ഡിസ്പ്ലേ, 835 സ്നാപ്ഡ്രാഗണ്‍ പ്രൊസസർ, നാല് ജി.ബി റാം, 64 ജി.ബി ഇന്റേണൽ മെമ്മറി, 3090 എം.എ.എച്ച് ബാറ്ററി ലൈഫ് എന്നിവയാണ് മറ്റ് സവിശേഷതകൾ.
Post Your Comments