തൃശൂര്‍: സർക്കാർ ഉടമസ്ഥതയിലുള്ള അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ ദലിത് എന്ന പദം ഉപയോഗിക്കരുതെന്ന് നിര്‍ദേശം. പട്ടികജാതി-ഗോത്രവര്‍ഗ കമീഷന്റെ നിര്‍ദേശമനുസരിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഹരിജന്‍, ദലിത് തുടങ്ങിയ പദങ്ങള്‍ പട്ടികജാതി വിഭാഗക്കാരെ അവഹേളിക്കുന്നതാണെന്നും ഈ പദങ്ങള്‍ അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളില്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പട്ടികജാതി-ഗോത്ര വര്‍ഗ കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇതിന്റെ പശ്ചാത്തലത്തിൽ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്റെ പ്രതിമാസ പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരള കോളിങ് എന്നിവയിലും മറ്റ് വകുപ്പ് പ്രസിദ്ധീകരണങ്ങളിലും വകുപ്പുമായി ബന്ധപ്പെട്ട മറ്റ് മാധ്യമങ്ങളിലും ദലിത്, ഹരിജന്‍, ഗിരിജന്‍ പദങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയാണ് പുതിയ ലക്കം തയ്യാറാക്കുന്നത്.
Post Your Comments