ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഉപാധ്യക്ഷനായ രാഹുൽ ഗാന്ധിയെ വിമർശിച്ച സംഭവത്തിലാണ് യോഗി ആദിത്യനാഥിന് എതിരെ കോണ്‍ഗ്രസ് രംഗത്തു വന്നത്. യോഗി സംസാരിക്കുമ്പോൾ സൂക്ഷിച്ച് സംസാരിക്കണം. പ്രത്യേകിച്ച് ദേശീയ നേതാക്കൾക്കെതിരേ സംസാരിക്കുമ്പോൾ എന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു. പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ അടുത്ത കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയം സ്വന്തമാക്കിയത് കോണ്‍ഗ്രസാണ്. ഇതു യോഗി മറന്നുപോകരുത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു നേതൃത്വം കൊടുക്കാൻ. അതു കൊണ്ടാണ് അതിനു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിയോഗിച്ചത്. പക്ഷേ യുപി മുഖ്യമന്ത്രി നടത്തുന്ന പല പരാമർശങ്ങളും ശരിയായില്ല. പ്രത്യേകിച്ച് ദേശീയ നേതാക്കൾക്കെതിരേ യോഗി നടത്തുന്ന പരാമർശങ്ങൾ. ഇതു പോലെയുള്ള മോശം പരാമർശങ്ങൾ കോണ്‍ഗ്രസ് നടത്താറില്ലെന്നും പ്രമോദ് തിവാരി വ്യക്തമാക്കി.
രാഹുൽ ഗാന്ധി ലഷ്കർ ഇ തോയ്ബ ഭീകരനായ ഇസ്രത് ജഹാനെ പിന്തുണയ്ക്കുന്നവെന്ന യോഗിയുടെ പ്രസ്താവനയ്ക്കാണ് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തു വന്നിരിക്കുന്നത്.
Post Your Comments