
ന്യൂഡല്‍ഹി: പുതിയ നിയമ നിര്‍മ്മാണം വേണം കലാലയ രാഷ്ട്രീയം സംരക്ഷിക്കാന്‍ വേണ്ടി എന്ന അഭിപ്രായ പ്രകടനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. കെ. ആന്റണി. ഇതിനായി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണം. വര്‍ഗീയശക്തികള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചാല്‍ നേട്ടം ഉണ്ടാക്കും. അവര്‍ അഴിഞ്ഞാടുന്നതിനു ഇതു കാരണമാകുമെന്നും ആന്റണി പറഞ്ഞു.
കേരള ഹൈക്കോടതി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനു എതിരെ ഇന്നലെ നിലപാട് സ്വീകരിച്ചിരുന്നു. ആവശ്യങ്ങള്‍ നേടാനായി വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments