ഇസ്ലാമാബാദ്: വർഷങ്ങൾക്ക് മുൻപ് ഭീകരതർ തട്ടികൊണ്ടുപോയ ദമ്പതികളെ മോചിപ്പിച്ചു. അഞ്ചുവർഷമായി താലിബാൻ ഭീകരരുടെ തടവിൽ കഴിയുകയായിരുന്ന യുഎസ് പൗരയായ കെയ്റ്റ്ലാൻ കോൾമാനും ഭർത്താവ് ജോഷ്വ ബോയ്ലയെയുമാണ് മോചിപ്പിച്ചത്, പാക്കിസ്ഥാൻ ഇവരെ മോചിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന ആരോപണവുമായി യുഎസ് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് പാക്കിസ്ഥാൻ സൈന്യം നടത്തിയ ശ്രമത്തിനാലാണ് ഇവർ മോചിതരായത്. ഇവരെ തട്ടിക്കൊണ്ടുപോയ ഭീകരസംഘടനയെക്കുറിച്ച് വിവരങ്ങൾ ഇല്ലെന്ന നിലപാട് ആയിരുന്നു ഇതേവരെ പാകിസ്ഥാൻ സ്വീകരിച്ചിരുന്നത്.
2012ൽ കെയ്റ്റ്ലാനെയും ജോഷ്വയെയും അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രാമധ്യേയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. പിടിയിലായ സമയത്തു ഗർഭിണിയായിരുന്ന കെയ്റ്റ്ലാൻ. പിന്നീടു തടവറയിൽ മൂന്നു കുട്ടികൾക്കു കൂടി ജന്‍മം നൽകി. കുട്ടികളെ ഉൾപ്പെടെയാണ് സൈന്യം രക്ഷപ്പെടുത്തിയത്.
Post Your Comments