ലക്നൗ : ഗുജറാത്തിനു പിന്നാലെ ഇന്ധന നികുതി കുറച്ച് മദ്ധ്യപ്രദേശ്. പെട്രോളിന് 3 ശതമാനവും,ഡീസലിനു 5 ശതമാനം നികുതിയുമാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കുറച്ചത്. ഇന്ധന നികുതിയിൽ സംസ്ഥാനങ്ങൾ കുറവ് വരുത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു.
ഇതിനെ തുടർന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥനങ്ങളും ഇന്ധന നികുതി കുറച്ചിരുന്നു. എന്നാൽ നികുതി കുറയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സംസ്ഥാന സർക്കാർ. നികുതി കുറയ്ക്കണമെങ്കിൽ കേന്ദ്ര സർക്കാർ 1500 കോടി തരണമെന്നാണ് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടത്.
Post Your Comments