KeralaLatest News

പോലീസുകാർക്കിടയിലെ ക്രിമിനലുകളുടെ വർദ്ധനവ് ഞെട്ടിപ്പിക്കുന്നത്

കൊല്ലം ; പോലീസുകാർക്കിടയിലെ ക്രിമിനലുകളുടെ എണ്ണം വർധിച്ചു. 2017 ഏപ്രിൽ 19 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കൊലപാതകം,സ്ത്രീ പീഡനം,ലൈംഗിക അതിക്രമം,രേഖകളിലെ തിരിമറി,പരാതിക്കാരെ മർദ്ധിക്കുക,ഗതാഗത നിയമ ലംഘനം,അനധികൃത പണമിടപാട്,ഭീക്ഷണി,മധ്യ ലഹരിയിൽ അതിക്രമങ്ങൾ തുടങ്ങിയ കേസുകളിലായി സംസ്ഥാനത്തെ 1,134 പോലീസ് ഉദ്യോഗസ്ഥരാണ് പ്രതികളായിട്ടുള്ളത്.

ഉന്നത ഉദ്യോഗസ്ഥർ വരെയുള്ള പട്ടികയിൽ കൂടുതലായും സിവിൽ പോലീസ് ഓഫീസർമാർ ആണുള്ളത്.എസ് ഐമാരും സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.കൂടാതെ വനിതാ പോലീസുകാരും പ്രതികളാണ്. ഒന്നിലേറെ കേസ്സുകളിൽ പ്രതികളായവരും.വിജിലൻസ് അന്വേഷണം നേരിടുന്ന 70 ഉദ്യോഗസ്ഥരും പട്ടികയിൽ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button