MollywoodCinemaMovie SongsEntertainment

അവനോടൊപ്പമോ അവളോടൊപ്പമോ, നിലപാട് വ്യക്തമാക്കി സംവിധായകന്‍ കെ മധു

സിനിമാ മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ വളരെ അധികം വേദനിപ്പിക്കുന്നുവെന്നു സംവിധായകന്‍ കെ മധു. മലയാള സിനിമയിലെ ഇന്നത്തെ രീതികള്‍ വേദനിപ്പിക്കുന്നു. പണ്ട് നിലനിന്നിരുന്ന അച്ചടക്കമൊന്നും ഇന്ന് സിനിമാ മേഖലയില്‍ ഇല്ലയെന്നു അദ്ദേഹം പറഞ്ഞു. 1978ല്‍ ആദ്യമായി സിനിമാ രംഗത്ത് പ്രവേശിച്ചപ്പോള്‍ എല്ലാവരും വളരെ മാന്യമായിട്ടായിരുന്നു പെരുമാറിയിരുന്നത്. പ്രേംനസീര്‍, ഷീല, മധു തുടങ്ങിയവരുടെ വളര്‍ച്ച ഈ മാന്യതയിലൂന്നിയായിരുന്നു. തമിഴ് സംസ്‌കാരത്തില്‍ മുങ്ങിനിന്നിരുന്ന മലയാള സിനിമയെ കൈ പിടിച്ചുയര്‍ത്തിയത് ഇവരൊക്കെയായിരുന്നുവെന്നും ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് മധു പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ”താന്‍ അവനോടൊപ്പമോ അവളോടൊപ്പമോ അല്ല, ഞാനെന്റെ മനസിനൊപ്പമാണ്.” കൂടാതെ കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിബിഐ സീരിസിലെ അഞ്ചാം ചിത്രം ഒരുക്കുന്നതിന്റെ പണിപ്പുരയിലാണ് സംവിധായകന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button