ഡല്‍ഹി: ബിരുദം പൂര്‍ത്തിയാക്കുന്ന മുസ്ലീം പെണ്‍കുട്ടികളെ കാത്തിരിക്കുന്നത് മോദി സര്‍ക്കാരിന്റെ സമ്മാനം. ‘ശാദി ഷഗണ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ 51,000 രൂപയുടെ സ്കോളര്‍ഷിപ്പാണ് വിവാഹത്തിനു മുന്‍പ് ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്കായി ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് മൗലാന ആസാദ് വിദ്യാഭ്യാസ ഫൗണ്ടേഷന് നല്കിയ ശുപാർശ ന്യൂനപക്ഷ മന്ത്രാലയം അംഗീകരിച്ചു. ‘ശാദി ഷഗണ്’ പദ്ധതി ന്യുനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കുന്നതാണ്.
പുതിയ സ്കോളര്‍ഷിപ്പിന് മൗലാന ആസാദ് ഫൗണ്ടേഷന് നല്കുന്ന ബീഗം ഹസ്രത്ത് മഹല്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 2003ല്‍ വാജ്പേയ് സര്‍ക്കാരാണ് ന്യൂനപക്ഷ വിഭാഗത്തിലെ അവശ വിഭാഗങ്ങളെ സഹായിക്കുന്നതിനു വേണ്ടി സ്കോളര്‍ഷിപ്പ് കൊണ്ടുവന്നത്. നിലവില്‍ വിവിധ മെറിറ്റുകളുടെ അടിസ്ഥാനത്തില്‍ പന്ത്രണ്ടാം ക്ലാസ് വരെ സ്കോളര്‍ഷിപ്പുകള്‍ നല്‍കിവരുന്നുണ്ട്. അത് ബിരുദ തലത്തിലേക്കും നീട്ടുകയാണ് മോദി സര്‍ക്കാര്‍.
സ്കോളര്‍ഷിപ്പ് നിലവില്‍ ബീഗം ഹസ്രത്ത് മഹല്‍ സ്കീമില്‍ മുസ്ലീം, സിക്ക്, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ്, ജെയിന്, പാഴ്സി വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പെണ്‍കുട്ടികള്‍ക്ക് ലഭ്യമാണ്.
Post Your Comments