ബോംബെ: എതിരാളികളെ കൊല്ലുന്ന പ്രവണത അപകടകരമെന്ന് ബോംബെ ഹൈക്കോടതി. ഗൗരി ലങ്കേഷ് വധത്തിലാണ് കോടതിയുടെ പരാമര്‍ശം. സ്വതന്ത്ര്യമൂല്യങ്ങള്ക്കും അഭിപ്രായങ്ങള്‍ക്കും ഇപ്പോള്‍ വില കല്‍പ്പിക്കപ്പെടുന്നില്ലെന്നും ഇത് രാജ്യത്തിന്റെ യശസ് കെടുത്തുമെന്നും കോടതി പറഞ്ഞു.
നരേന്ദ്ര ധബോല്‍ക്കല്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകങ്ങളുടെ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് എസ്.സി ധര്‍മാധികാരി, വിഭ കങ്കണ്‍വാഡി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്.
സ്വതന്ത്ര്യ മൂല്യങ്ങള്‍ ഉയര്‍ത്തുന്നവരെ ലക്ഷ്യമിടുന്നത് വര്‍ധിച്ചുവരികയാണെന്നും കൂടുതല്‍ ആളുകളെ ഉന്നംവച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
Post Your Comments