Latest NewsNewsGulf

ഉം അല്‍ഖ്വയിന്‍ പ്രവിശ്യയില്‍ വന്‍ തീപിടിത്തം : പതിനൊന്നോളം വീടുകളില്‍ നിന്നായി നൂറോളം പേരെ ഒഴിപ്പിച്ചു

ഉം അല്‍ ഖ്വയിന്‍ : അഹമ്മദ് അല്‍ഖ്വയിന്‍ പ്രവിശ്യയിലെ പഴയപട്ടണത്തില്‍ വീടുകള്‍ക്ക് തീപിടിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലരയ്ക്കായിരുന്നു തീപിടിത്തം ഉണ്ടായത് ജനവാസ മേഖലയിലെ പതിനൊന്നോളം വീടുകളാണ് അഗ്നിക്ക് ഇരയായത്. സംഭവം ഉണ്ടായി മിനിറ്റുകള്‍ക്കകം പൊലീസും, ഫയര്‍ ഫോഴ്‌സും ആംബുലന്‍സ് സംവിധാനവും സ്ഥലത്തെത്തി. സമീപത്തെ വീടുകളില്‍ നിന്ന് നൂറോളം പേരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. സേനകളുടെ ഉചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

ജനവാസ മേഖലയിലായതിനാല്‍ തൊട്ടടുത്ത് തന്നെ നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ സമീപത്തെ വീടുകളിലേയ്ക്ക് തീപിടിത്തം വ്യാപിക്കുന്നതിനു മുമ്പ് തീ നിയന്ത്രണ വിധേയമാക്കാന്‍ ഒരുപാട് പരിശ്രമം വേണ്ടിവന്നുവെന്ന് ഉം അല്‍ ഖ്വയിന്‍ അഗ്നി ശമന സേനാ വിഭാഗം തലവന്‍ കേണല്‍ ഖമീസ് ഇബ്രാഹിം മാധ്യമങ്ങളോട് പറഞ്ഞു.

തീപിടിത്തത്തിനുള്ള കാരണം അറിവായിട്ടില്ല. തീപിടുത്തത്തിനു കാരണമായേക്കാവുന്ന ഉണങ്ങിയ ഇലകളും, മരക്കൊമ്പുകളും അഗ്നിശമനസേനാംഗങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. അഗ്നിക്കിരയായ സ്ഥലത്ത് ധാരാളം വെള്ള പമ്പ് ചെയ്ത് സ്ഥലം തണുപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button