
ന്യൂ ഡൽഹി ; മകന്റെ കമ്പനിക്കെതിരായി പുറത്തു വന്ന ആരോപണങ്ങൾ നിഷേധിച്ച് അമിത് ഷാ. മകന്റെ കമ്പനിക്ക് വഴിവിട്ട ഒരു സഹായവും ലഭിച്ചില്ലെന്ന് അമിത് ഷാ. 80 കോടി രൂപയുടെ വരുമാനം ഉണ്ടായപ്പോഴും കമ്പനി നഷ്ടത്തിലായിരുന്നെന്നും എല്ലാ ഇടപാടുകളും നടത്തിയത് ബാങ്ക് വഴിയെന്നും അമിത് ഷാ പറഞ്ഞു.
അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്ബിള്‍ എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എണ്‍പതു കോടിയുടെ വരുമാനമുണ്ടാക്കിയെന്നായിരുന്നു ആരോപണം. എന്നാൽ ഇതെല്ലാം ജയ് ഷാ നിഷേധിക്കുകയും മാധ്യമത്തിനെതിരെ അഹമ്മാബാദ് മജിസ്ട്രേട്ട് കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തു.
Post Your Comments