മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് ഹൈക്കോടതി. സംശയത്തിന്റെ ആനുകൂല്യത്തിലാണ് അലഹബാദ് ഹൈക്കൊടതിയുടെ വിധി. സിബിഐയ്ക്കെതിരായ അപ്പീലിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. 2013 യില്‍ ഇരുവരെയും സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
2008 മേയ് 16 നാണ് ആരുഷി തല്‍വാറെന്ന 14 കാരിയെ കൊല ചെയ്യപ്പെട്ട നിലയില്‍ നോയ്‌ഡയിലെ വീട്ടില്‍ കണ്ടെത്തിയത്. ഇതിനു പിറ്റേന്ന് വീട്ടുവേലക്കാരനായ ഹേംരാജ് ബെന്‍ജാഡയുടെ മൃതദേഹം വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തിയത്. തല്‍വാര്‍ ദമ്പതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി.
Post Your Comments