KeralaLatest NewsNews

നടിക്കെതിരെ മോശം പരാമര്‍ശം: പിസി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കോട്ടയം: ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജിന് പണികിട്ടും. പിസി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോഴിക്കോട് കുന്ദമംഗലം കോടതിയാണ് ഉത്തരവിട്ടത്. ആക്രമണത്തിനിരയായ നടിയുടെ പേര് പിസി ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തുകയും അവരെ ആക്ഷേപിച്ചു സംസാരിക്കുകയും ചെയ്തുവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

ഗിരീഷ് ബാബു എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഇത്തരം കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിച്ച എംഎല്‍എ അവരെ ആക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

നേരെത്ത ഇതേ പരാതിയുമായി ഗിരീഷ് ബാബു പോലീസിനെ സമീപിച്ചിരുന്നുവെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. വനിതാ കമ്മീഷനെ വരെ പിസി ജോര്‍ജ്ജ് വെല്ലുവിളിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button