ഇസ്ലാമാബാദ്: യുഎസ് ബന്ധത്തിലെ വിള്ളലും വിലക്കും മറി കടക്കാൻ പാകിസ്താൻ പദ്ധതി തയാറാക്കുന്നു. യു.എസ്. സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയാല്‍ നേരിടാനുള്ള പദ്ധതികളാണ് പാകിസ്ഥാൻ തയ്യാറാക്കുന്നതെന്ന് പ്രമുഖ പത്രമായ ഡെയ്‌ലി എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പാകിസ്താന്‍ ഭീകരരെ സംരക്ഷിക്കുന്നെന്ന ആരോപണവുമായി അമേരിക്ക രംഗത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി യു.എസ്. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന ആശങ്കയെ തുടർന്നാണ് പുതിയപദ്ധതി പാകിസ്ഥാൻ ആസൂത്രണം ചെയ്യാന്‍ തീരുമാനിച്ചത്.
സാമ്പത്തിക, നയതന്ത്ര, പ്രതിരോധ മേഖലകളില്‍ റഷ്യ, ചൈന തുടങ്ങിയ വന്‍ശക്തികളുമായുള്ള ബന്ധം ശക്തമാക്കുക. സമാന-ചിന്താഗതിക്കാരായ രാജ്യങ്ങളുമായുള്ള ഉഭയകക്ഷിബന്ധം വിപുലമാക്കി പാകിസ്താനില്‍ കൂടുതല്‍ നിക്ഷേപം നടത്താമെന്ന വാഗ്ദാനം തുടങ്ങിയ നിർദേശങ്ങളാണ് പട്ടികയയിൽ ഉള്ളതെന്നാണ് റിപ്പോർട്ട്.
Post Your Comments