KeralaLatest NewsNews

കോൺഗ്രസ് പുന:സംഘടന പട്ടിക ഒഴിവാക്കി സരിതയെ നേതാവായി തിരഞ്ഞെടുക്കണം : ആദര്‍ശ രാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ പിണറായിക്കും അവകാശമില്ല: കുമ്മനം

കോഴിക്കോട്: സോളാര്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്ത സാഹചര്യത്തില്‍ പുന:സംഘടന പട്ടിക ഒഴിവാക്കി സരിതയെ നേതാവായി തിരഞ്ഞെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം ഇത് പറഞ്ഞത്.നേതാക്കന്മാരെല്ലാം ജയിലിലായാല്‍ ആരെ പ്രസിഡന്റാക്കും എന്ന തര്‍ക്കത്തിന് പരിഹാരമാഎന്നും കുമ്മനം പരിഹസിച്ചു. സോളാര്‍ കേസില്‍ തട്ടിപ്പിനും, വെട്ടിപ്പിനും പുറമേ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയം തരംതാഴ്ന്നതിന്റെ തെളിവാണിതെന്നും കുമ്മനം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം :

സോളാര്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ പുനഃസംഘടന പട്ടിക ഒഴിവാക്കി സരിതയെ നേതാവായി തിരഞ്ഞെടുക്കണം. നേതാക്കന്മാരെല്ലാം ജയിലിലായാല്‍ ആരെ പ്രസിഡന്റാക്കും എന്ന തര്‍ക്കത്തിന് പരിഹാരമായി. സോളാര്‍ കേസില്‍ തട്ടിപ്പിനും, വെട്ടിപ്പിനും പുറമേ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയം തരംതാഴ്ന്നതിന്റെ തെളിവാണിത്.

കേസിലുള്‍പ്പെട്ട നേതാക്കന്മാര്‍ ജനപ്രതിനിധി പദവികള്‍ രാജിവയ്ക്കണം.
സ്വയം ആദര്‍ശവാനായി ചമയുന്ന എ കെ ആന്റണി ഉമ്മന്‍ചാണ്ടിയും, തിരുവഞ്ചൂരും ഉള്‍പ്പടെയുള്ളവരോട് രാഷ്ട്രീയം മതിയാക്കണമെന്ന് പറയുവാനുള്ള ആര്‍ജ്ജവം കാണിക്കണം. ജനരക്ഷാ യാത്രയെ വിലാപയാത്രയെന്നും രാക്ഷസ യാത്രയെന്നും പറഞ്ഞു കളിയാക്കിയ കോൺഗ്രസ് നേതാക്കൾ ഇപ്പോൾ സ്വയം പരിഹാസ്യരായി. കോൺഗ്രസിന്റെ നടക്കാൻ ഇരിക്കുന്ന യാത്ര വിലാപയാത്രയായി നടത്തേണ്ട ഗതികേടിലാണ് കോൺഗ്രസ്‌. സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത് നല്ലതാണ്.

പക്ഷേ ആദര്‍ശ രാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ പിണറായിക്ക് അവകാശമില്ല. സര്‍ക്കാര്‍ ഭൂമി കൈയേറിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. മാര്‍ത്താണ്ഡം കായലിലെ അഴിമതി ചെളിയില്‍ മുങ്ങിക്കുളിച്ച ചാണ്ടിയെ തോളിലെടുത്ത് വച്ചാണ് പിണറായി ഭരിക്കുന്നത്.
ലൗജിഹാദ് കേരളത്തിലുണ്ട്. കമ്മ്യൂണിസ്റ്റ് കുടുംബങ്ങളും അതിന് ഇരകളാകുന്നുണ്ട്. മകളെ കാണാതായ തിരുവനന്തപുരം സ്വദേശി ബിന്ദു ചെങ്കൊടി കൈയിലേന്തിയവളായിരുന്നു. അഖിലയുടെ പിതാവായ വൈക്കം സ്വദേശി അശോകനും കമ്മ്യൂണിസ്റ്റായിരുന്നു.

അഖിലയുടെ ഭര്‍ത്താവിന്റെ തീവ്രവാദ ബന്ധങ്ങളെപ്പറ്റിയുടെ വ്യക്തമായ തെളിവ് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ക്രിസ്ത്യന്‍ സംഘടനകളും പെണ്‍കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി തങ്ങളുടെ മകളെ സിറിയയിലേക്ക് കൊണ്ട് പോയാല്‍ ഏത് രീതിയില്‍ പ്രതികരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button