നീറ്റ് പ്രവേശനം ലഭിക്കാത്തതിനാൽ ആത്മഹത്യ ചെയ്ത അനിതയുടെ വീട് നടൻ വിജയ് സന്ദർശിച്ച വാർത്തയ്ക്കു പിന്നാലെ വിജയുടെ ആശ്വാസ വാക്കുകളെക്കുറിച്ച് അനിതയുടെ സഹോദരന് മണിരത്തിനം കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമവുമായി പങ്കുവെച്ചിരുന്നു.നടന്റെ വാക്കുകൾ തനിക്കും കുടുംബത്തിന് വളരെ ആശ്വാസം നൽകിയെന്ന് മണിരത്തിനം പറഞ്ഞു.
‘എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞനജുത്തി. സഹോദരിയെ നഷ്ടപ്പെടുന്നതിന്റെ ദുഖം എനിക്കറിയാം. എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയാം മടി കാണക്കേണ്ടതില്ല. നിങ്ങളുടെ അനുജന്റെ വിദ്യാഭ്യാസ ചെലവുകള്‍ ഞാന്‍ ഏറ്റെടുത്തോളാം’ – വിജയ് പറഞ്ഞതായി മണിരത്തിനം വെളിപ്പെടുത്തി.
വിജയിയുടെ ഏക സഹോദരി വിദ്യ രണ്ട് വയസ്സിലാണ് മരിക്കുന്നത്.വിദ്യയുടെ മരണം വിജയിയെ മാനസികമായി തളര്‍ത്തിയെന്ന് ശോഭ ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് ഒരുപാട് കുസൃതികാണിച്ചിരുന്ന വായാടിയായിരുന്ന വിജയ് വിദ്യയുടെ മരണശേഷം ആരോടും അധികം സംസാരിക്കാതെയായിയെന്നും അമ്മ പറഞ്ഞു.
Post Your Comments