സോളാർ കേസിലെ പുതിയ സംഭവ വികാസങ്ങളെ മുൻനിർത്തി സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവിവാഹം. ഇതിനിടെ ഒരു വിരുതൻ സോളാറിനെ അവാർഡ് രൂപത്തിലും ആക്കി. അതോടെ അത് വൈറലുമായി. രസകരമായ അവാർഡ് പ്രഖ്യാപനം ഇങ്ങനെ
സോളാർ അവാർഡുകൾ പ്രഖ്യാപിച്ചു :
ജസ്റ്റിസ് ജി ശിവരാജൻ ചെയർമാനായ ജൂറിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത് .
എല്ലാ കാറ്റഗറിയിലുമുള്ള അവാർഡുകൾക്കായി കനത്ത മത്സരമാണ് നടന്നതെന്നും അഭിനേതാക്കളുടെ പ്രകടനം പലപ്പോഴും തന്റെ കണ്ണു തള്ളിച്ചു കളഞ്ഞുവെന്നും ജൂറി ചെയർമാൻ അഭിപ്രായപ്പെട്ടു .
നോമിനേഷനുകളിൽ ഏറ്റവും കൂടുതൽ സാധ്യത കല്പിച്ചിരുന്ന
ഉമ്മൻ ചാണ്ടി തന്നെയാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് .
വൈകാരിക സംഘർഷങ്ങളുടെ കനൽ ചൂളയിൽ നീറുമ്പോഴും
ഒട്ടിച്ചു വെച്ച ഇളിഭ്യ ചിരിയുമായി നാട്ടുകാരെ കബളിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയപാടവത്തെ ജൂറി വാനോളം പുകഴ്ത്തി .
അഭിനയകലയുടെ ഉത്തുംഗ ശൃംഗങ്ങളിൽ
ആ പ്രകടനം തങ്ക ലിപികളാൽ എഴുതപ്പെടുമെന്ന് ജൂറി അഭിപ്രായപ്പെട്ടു . ( ചിത്രം :പാവാട )
ഉമ്മൻ ചാണ്ടിയോടൊപ്പം അവസാന റൗണ്ടിൽ വരെ മത്സരിച്ച തിരുവഞ്ചൂരിന് തലനാരിഴയ്ക്കാണ് അവാർഡ് നഷ്ടമായത് . എങ്കിലും പ്രത്യേക ജൂറി അവാർഡിന് അദ്ദേഹം അർഹനായി.
(ചിത്രം : അനുരാഗക്കരിക്കിൻവെള്ളം )
ശ്രീ ആര്യാടൻ മുഹമ്മദാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത്.
പ്രഥമ കെ .പി .ഉമ്മർ -ബാലൻ .കെ.നായർ പുരസ്‌കാരത്തിനായി കനത്ത മത്സരമാണ് നടന്നത് .ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ കെ സി വേണുഗോപാലും എ പി അനിൽകുമാറും അവാർഡ് പങ്കു വെച്ചു .
( ചിത്രം : ചങ്ക്‌സ് )
ബഹുമുഖപ്രതിഭാപുരസ്കാരത്തിനു തമ്പാനൂർ രവിയെ ഏക കണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു .സഹ നടൻ : ബെന്നി ബഹനാൻ (ചിത്രം : തൊണ്ടിമുതലും ദൃക്‌സാക്ഷിയും )
ഡബ്ബിങ് : എ പി അബ്ദുള്ളക്കുട്ടി
മികച്ച സ്വഭാവ നടൻ : അടൂർ പ്രകാശ് ( ചിത്രം :ഇവൻ മര്യാദ രാമൻ )
അവസാന റൗണ്ടിൽ പി സി വിഷ്ണുനാഥിനെ മിതാഭിനയത്തിലൂടെ മറി കടന്ന ഹൈബി ഈഡനാണ് മികച്ച യുവ നടൻ . ( ചിത്രം :കിളി പോയി)
നവാഗത പ്രതിഭാപുരസ്‌കാരത്തിനായി എല്ലാ ജൂറി അംഗങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞ പേരായിരുന്നു ശ്രീ ജോസ് .കെ .മാണിയുടേത് .(ചിത്രം : അച്ചായൻസ് )
വിപുലമായ പരിപാടികളോടെ അവാർഡ് ജേതാക്കൾക്കുള്ള പുരസ്കാരദാനച്ചടങ്ങു തലസ്ഥാനത്തു വെച്ച് നടത്തുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു .
Post Your Comments