ന്യൂഡല്‍ഹി : നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള രണ്ട് പാദങ്ങളിലായി രാജ്യത്ത് പ്രത്യക്ഷ നികുതി ശേഖരണത്തില്‍ 16 ശതമാനം വര്‍ധന. ഇക്കാലയളവില്‍ 3.86 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയിനത്തില്‍ ശേഖരിച്ചതായി ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ബജറ്റിലെ അനുമാനത്തിന്റെ 39.4 ശതമാനം നികുതിയാണ് ഇക്കാലയളവില്‍ പിരിഞ്ഞ് കിട്ടിയത്. സാമ്പത്തിക വര്‍ഷം മൊത്തം 9.8 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയിനത്തിലൂടെ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
മുന്‍കൂര്‍ നികുതി പിരിവ് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 1.77 ലക്ഷം കോടി രൂപയായിട്ടുണ്ട്. ഇതില്‍തന്നെ കമ്പനികളുടെ മുന്‍കൂര്‍ നികുതി അടവില്‍ 8.1 ശതമാനവും വ്യക്തിഗത ആദായനികുതി അടവില്‍ 30.1 ശതമാനം വര്‍ധനയുണ്ട്.
Post Your Comments