Latest NewsKeralaNewsIndia

സംസ്ഥാനങ്ങൾക്ക് റവന്യു കമ്മി അനുവദിച്ച് കേന്ദ്ര സർക്കാർ: ഏറ്റവും കൂടുതൽ ലഭിച്ചത് കേരളത്തിന്

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് റവന്യു കമ്മി അനുവദിച്ച് കേന്ദ്ര സർക്കാർ. റവന്യൂ കമ്മി ഗ്രാന്റിന്റെ അഞ്ചാമത്തെ പ്രതിമാസ ഗഡുവായി സംസ്ഥാനങ്ങൾക്ക് 9,871 കോടി രൂപ ധനകാര്യ മന്ത്രാലയം വിതരണം ചെയ്തു. ഈ സാമ്പത്തിക വർഷത്തിൽ യോഗ്യതയുള്ള സംസ്ഥാനങ്ങൾക്ക് 49,355 കോടി രൂപയാണ് സർക്കാർ ആകെ അനുവദിച്ചത്.

Read Also: റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കോവിഡ് : അഭയാര്‍ത്ഥികള്‍ക്ക് ചൈനീസ് വാക്‌സിന്‍ നല്‍കാനൊരുങ്ങി ബംഗ്ലാദേശ്

ഏറ്റവും അധികം തുക ലഭിച്ചത് കേരളത്തിനാണ്. കേരളത്തിന് അഞ്ചാം ഗഡുവായി 1657.58 കോടി രൂപയാണ് ആകെ ലഭിച്ചത്. ആകെ 8287. 92 കോടി രൂപയാണ് കേരളത്തിന് ലഭ്യമായത്. പതിനഞ്ചാം ധനകാര്യകമ്മീഷൻ മൊത്തം റവന്യൂകമ്മി ഗ്രാന്റ് ഇനത്തിൽ 2021-22 സാമ്പത്തിക വർഷത്തിൽ 17 സംസ്ഥാനങ്ങൾക്ക് 1,18,452 കോടി രൂപ ശുപാർശ ചെയ്തിട്ടുണ്ട്. ഇതിൽ നിന്നും 49,355 കോടി രൂപ(41.67%) ആണ് ഇതുവരെ വിതരണം ചെയ്തത്.

Read Also: സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്സിൻ കൂടി ലഭിച്ചു: ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button