മലപ്പുറം: സോളാര്‍ കേസില്‍ എംഎല്‍എ ഗണേഷ് കുമാറിനെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്. ഗണേഷിനെതിരെ സിഡി അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇവ അന്വേഷണ സംഘത്തിനു കൈമാറാന്‍ താന്‍ തയാറാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെ ബലിയാടാക്കുകയായിരുന്നു. രശ്മിക്കേസില്‍ പ്രതിയാക്കിയത് അതിനുവേണ്ടിയാണെന്നും ബിജു ആരോപിച്ചു. മറ്റൊരു കേസില്‍ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ബിജു രാജാധാകൃഷ്ണന് ഇക്കാര്യം പറഞ്ഞത്.
തന്റെ ആവശ്യം അഭിഭാഷകന് വശം ബിജു രാധാകൃഷ്ണന് എഴുതി അറിയിക്കുകയായിരുന്നു. അതേസമയം, പുതിയ ആരോപണവുമായി സരിത എസ്. നായര്‍ വീണ്ടും രംഗത്തെത്തി. സോളര്‍ കേസുമായി ബന്ധപ്പെട്ടല്ലാതെയും താന്‍ ചൂഷണത്തിനിരയായിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയുടെ മകനടക്കം ആറുപേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പുതിയ അന്വേഷണസംഘത്തിനു മുന്നില്‍ ഇക്കാര്യം പറയുമെന്നും സരിത വ്യക്തമാക്കി.
Post Your Comments