Latest NewsKeralaNews

ബിജെപി പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം

ക​ണ്ണൂ​ർ: കു​റു​വ അ​വേ​ര​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീടിന് നേരെ ആക്രമണം . മ​റ്റൊ​രു പ്ര​വ​ർ​ത്ത​ക​ന്‍റെ സ്കൂ​ട്ട​ർ ത​ക​ർ​ത്തു. അ​വേ​ര കോ​ള​നി​യി​ൽ ഇ​ന്നു പു​ല​ർ​ച്ചെ 1.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ് ക​ണ്ണൂ​ർ​സി​റ്റി പോ​ലീ​സ് സ്ഥലത്തെത്തി പരിശോധന നടത്തി. ബി​ജെ​പി ജില്ലാ നേതാക്കൾ സ്ഥലം സന്ദർശിച്ചു ഇ​ന്നു വൈ​കു​ന്നേ​രം പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ ഹ​രീ​ഷ് ബാ​ബു​വി​ന്‍റെ വീ​ടി​നു​ നേ​രേ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ക​ല്ലേ​റി​ൽ വീ​ടി​ന്‍റെ ര​ണ്ടു ജനൽ ചില്ലുകൾ ത​ക​ർ​ന്നു. കോ​ള​നി​യി​ലെ വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടിരുന്ന സ്കൂ​ട്ട​റി​ന്‍റെ സീ​റ്റ് കു​ത്തി​കീ​റി​യ നി​ല​യി​ലാ​ണ്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്നു ബി​ജെ​പി ആ​രോ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button