KeralaLatest News

വാഹനമിടിച്ച്‌ പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിൽ എത്തിച്ച് പ്രതിപക്ഷ നേതാവ്

ഹരിപ്പാട്: വാഹനമിടിച്ച്‌ പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിൽ എത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കോളജ് ജംക്ഷനില്‍ ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു അപകടമുണ്ടായത്. ബസ് ഇറങ്ങി കോളജിലേക്കു റോഡ് മുറിച്ചുകടന്ന. ഓച്ചിറ ഷീജാഭവനത്തില്‍ മധുകുമാറിന്റെ മകളും ടികെഎംഎം കോളജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനി രശ്മിയെ (19) സ്‌കൂട്ടർ ഇടിക്കുകയായിരുന്നു.

തെറിച്ചുവീണു ബോധരഹിതയായ രശ്മിയെ ഈ സമയം അതുവഴി വന്ന രമേശ് ചെന്നിത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എംഎല്‍എ ഓഫിസില്‍നിന്നു ഉദ്യോഗസ്ഥരെ വരുത്തി വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ചുമതലപ്പെടുത്തിയ ശേഷമാണ് അദ്ദേഹം പോയത്. രശ്മിയുടെ വലതുകാലിനു പരുക്കുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button