KeralaLatest News

ആർഷ വിദ്യാസമാജത്തിലെ യോഗ കേന്ദ്രത്തിനെതിരെ പരാതി നൽകിയ കൃഷ്ണകുമാർ മാറ്റൊരു കേസിൽ പ്രതി

കൊച്ചി : : തൃപ്പൂണിത്തുറ ആർഷ വിദ്യാസമാജത്തിലെ യോഗ കേന്ദ്രത്തിനെതിരെ പരാതി നൽകിയ കൃഷ്ണകുമാർ സ്ത്രീത്വത്തെ അപമാനിച്ച കേസിൽ പ്രതിയെന്ന് പോലീസ്. ഉന്നത പൊലീസുദ്യോഗസ്ഥൻ യോഗ സെന്ററിൽ പങ്കെടുക്കുന്നെന്ന് കാട്ടി ഇയാൾ കോടതിയിൽ സമർപ്പിച്ച ചിത്രം വ്യാജമെന്നും പീഡനക്കേസിൽ നിന്ന് രക്ഷപ്പെടാനാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ വ്യാജ ചിത്രം ഉപയോഗിച്ചതെന്നും പോലീസ് അറിയിച്ചു.

ആർഷവിദ്യാസമാജത്തിന്റെ യോഗ സെന്ററിൽ നിന്നും മൂന്നുവർഷം മുൻപ് പുറത്താക്കപ്പെട്ട ഇയാൾ അവിടുത്തെ സ്ത്രീകളെ ശല്യം ചെയ്തെന്ന പരാതിയെ തുടർന്നാണ് ഉദയം‌പേരൂർ പൊലീസ് സ്റ്റേഷനിൽ 262/2016 എന്ന ക്രൈം നമ്പരിൽ ഇയാൾക്കെതിരെ കേസ് എടുത്തത്. ഇതേ തുടർന്നു ഈ കേസിൽ നിന്ന് രക്ഷപ്പെടാനാണ് ഇയാൾ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെതിരെ വ്യാജ ചിത്രവുമായാണ് ഇയാൾ കോടതിയെ സമീപിച്ചത് .തൃപ്പൂണിത്തുറയിൽ വിരമിച്ച എസ് ഐ നടത്തുന്ന യോഗ കേന്ദ്രത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രം ആർഷ വിദ്യാസമാജത്തിലെ യോഗത്തിൽ പങ്കെടുക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൃഷ്ണകുമാർ കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button