ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പാര്‍ട്ടി അംഗത്വം രാജിവെച്ചു. മുതിര്‍ന്ന തൃണമൂല്‍ നേതാവ് മുകുള്‍ റോയിയാണ് പാര്‍ട്ടി വിട്ടത്. ഇതിനു പുറമെ ഇദ്ദേഹം എംപി സ്ഥാനവും രാജിവെച്ചിട്ടുണ്ട്.
ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്നു മുകുള്‍ റോയി. ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനു വേണ്ടിയാണ് മുകുള്‍ റോയി എംപി സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് രാജ്യസഭാ ചെയര്മാന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് നല്‍കിയത് എന്നു അഭ്യൂഹങ്ങളുണ്ട്.
രാജ്യത്ത് ഒറ്റയാള്‍ പാര്‍ട്ടിയല്ല നല്ലത്. മറിച്ച് ദേശീയ പാര്‍ട്ടികളാണ് ഇന്നത്തെ സാഹചര്യത്തില്‍ നല്ലത് എന്നു മുകുള്‍ റോയി അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മുകുള്‍ റോയി ബിജെപി നേതാക്കളായ അരുണ്‍ ജെയ്റ്റ്ലി, കൈലാഷ് വിജയ്വര്ഗി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നും വാര്‍ത്തകളുണ്ട്.
Post Your Comments