Latest NewsNewsInternational

അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാൻ മതിൽ നിർമ്മിയ്ക്കുന്നു

ഇസ്ലാമാബാദ്: അഫ്ഗാനില്‍ നിന്നുള്ള ഇസ്ലാമിക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി പാകിസ്താന്‍ അഫ്ഗാൻ അതിർത്തിയിൽ 2,500 കിലോമീറ്റർ നീളത്തിൽ മതിൽ നിർമ്മിയ്ക്കുന്നു.

പഷ്തൂണ്‍ വംശജർ വസിക്കുന്ന മേഖലയിലൂടെയായിരിക്കും മതിൽ നിർമ്മിക്കുക. ബലൂചിസ്ഥാനിലെ ചമ്മാൻ ജില്ലയിലെ ഏഴു ഗ്രാമങ്ങൾ ഉൾപ്പെടുന്നതാണ് ഈ അതിർത്തി.

മതിൽ നിർമ്മിക്കുന്നതിന്‍റെ ഭാഗമായി അതിർത്തിയിൽ 100 സൈനിക പോസ്റ്റുകൾ സ്ഥാപിക്കും. ഏകദേശം 30,000 സൈനികരെ ഇവിടേക്ക് റിക്രൂട്ട് ചെയ്യുമെന്നും ഉയർന്ന സൈനിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, പാക്കിസ്ഥാന്‍റെ തീരുമാനത്തിനെതിരേ അഫ്ഗാനിസ്ഥാൻ രംഗത്ത് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button