KeralaLatest NewsNews

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനെത്തേടി വിദേശയുവതി ഇന്ത്യയില്‍

ന്യൂഡല്‍ഹി•ഹരിയാന സ്വദേശിയായ കാമുകനെ കാണാന്‍ വിദേശ യുവതി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചു ഇന്ത്യയില്‍. ബ്രസിലിയന്‍ സ്വദേശിയായ രണ്ട് കുട്ടിളുടെ മാതാവായ മാര്‍ത്തയാണ് ഹരിയാനായിലെ യമുനനഗറില്‍ താമസിക്കുന്ന അനന്ദുവിനെത്തേടി ഇന്ത്യയിലെത്തിയത്.

ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ഒരു വര്‍ഷം മുന്‍പ് യുവതിയുടെ പ്രൊഫൈല്‍ കണ്ട അനന്ദു ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയായിരുന്നു. പിന്നീട് ഫേസ്ബുക്ക്‌ ചാറ്റിങ് പ്രണയത്തിന് വഴിമാറി. ഇരുവര്‍ക്കും പരസ്പരം ഭാഷകള്‍ വശമില്ലാത്തതിനാല്‍ ചിഹ്നങ്ങളിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നത്. ഒടുവില്‍ കാമുകനില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥയില്‍ എത്തിയപ്പോഴാണ് യുവതി ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലേക്ക് വിമാനം കയറിയത്.

ഡല്‍ഹിയില്‍ വിമാനമിറങ്ങിയ മാര്‍ത്തയെ സ്വീകരിക്കാന്‍ അനന്ദു കാത്ത് നിന്നിരുന്നു. തുടര്‍ന്ന് ഇരുവരും അനന്ദുവിന്റെ ഗ്രാമത്തിലേക്ക് പോവുകയും ചെയ്തു.

അതേസമയം, ബ്രസീലില്‍ ഭര്‍ത്താവ് തന്റെ ഭാര്യയെ കാണാതെ നെട്ടോട്ടമോടുകയായിരുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് നടത്തിയ യുവതി ഇന്ത്യയിലേക്ക് പോയതായി കണ്ടെത്തി. തുടര്‍ന്നു യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലെ ബ്രസീല്‍ എംബസി വഴി ആനന്ദിന്റെ വീടിനടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. ഇതോടെ പോലീസും ബ്രസീല്‍ എംബസിയിലെ അധികാരികളും ചേര്‍ന്ന് മാര്‍ത്തയെ അവിടെ നിന്നു കൂട്ടി കൊണ്ടു പോരുകയായിരുന്നു. യുവതി മടങ്ങാന്‍ ആദ്യം തയ്യാറായിരുന്നില്ല. എന്നാല്‍ അവസാനം ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങി യുവതി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button