വാഷിംങ്ടണ്‍: കമ്പ്യൂട്ടറുകള്‍ സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് ആന്റി വൈറസ് ഉപയോഗിക്കുന്നത്. പക്ഷേ ഇതില്‍ ഒരു ആന്റി വൈറസ് വിവരങ്ങള്‍ ചോര്‍ത്തനായി റഷ്യ ഉപയോഗിക്കുന്നുണ്ട്. ഇസ്രയേല്‍ ചാരന്മാരാണ് ഇതു സംബന്ധിച്ച സുപ്രധാന തെളിവുകള്‍ കണ്ടെത്തിയത്. കാസ്പറസ്‌കിയാണ് റഷ്യയുടെ ചാരനായി വിവരങ്ങള്‍ ചോര്‍ത്തുന്നത്.
ലോകത്ത് ഏറ്റവും അധികം രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ആന്റി വൈറസാണ് കാസ്പറസ്‌കി. ലോകത്ത് ഏകദേശം നാലു കോടിയില്‍ അധികം കമ്പ്യൂട്ടറുകളിലാണ് കാസ്പറസ്‌കി ഉപയോഗിക്കുന്നത്. കഴിഞ്ഞ മാസം മുതല്‍ അമേരിക്കയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ ഔദ്യോഗികമായി കസ്പറസ്‌കി ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.
ഇസ്രയേലിന്റെ ഹാക്കര്‍മാര്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയത് രണ്ടു വര്‍ഷം മുമ്പാണ്. കാസ്പറസ്‌കിയുടെ നെറ്റ്വര്‍ക്ക് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ റഷ്യയുടെ ചാരപ്രവര്‍ത്തനം മനസിലാക്കി. പക്ഷേ ഇതു അമേരിക്കയെ അറിയിച്ചത് കഴിഞ്ഞ മാസം മാത്രമാണ്. ആരോപണങ്ങള്‍ കാസ്പറസ്‌കി നിഷേധിച്ചു.
Post Your Comments