വാഴ്‌സോ: ചാരവൃത്തിയുമായി ബന്ധപെട്ടു പൊലീസ് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ പുറത്താക്കി വാവേയ്. ചൈനീസ് ടെലികോം കമ്പനി വാവേയുടെ പോളണ്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന വാംഗ് വെയ്ജിംഗിനെയാണ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത്. കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ പോളിഷ് ഇന്റലിജന്‍സ് ഓഫീസറായ പ്യോട്ടോറിനെയും ചാരവൃത്തിക്കുറ്റത്തിന് പിടികൂടിയിരുന്നു.
കഴിഞ്ഞമാസം വാവേയുടെ സ്ഥാപകന്റെ മകളും മുതിര്‍ന്ന ഉദ്യോഗസ്ഥയുമായ മെംഗ് വാംഗ്ചൗവിനെ ഇറാന്‍, സിറിയ എന്നീ രാജ്യങ്ങള്‍ക്കെതിരായ ഉപരോധം ലംഘിച്ചുവെന്നതിന് കാനഡ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും ഇവർക്ക് കാനഡ വിടാന്‍ സാധിച്ചിട്ടില്ല. ശേഷം ഇപ്പോഴുണ്ടായിരിക്കുന്ന സംഭവം കൂടിയായതോടെ കമ്പനി കൂടുതൽ പ്രതിസന്ധിലായെന്നാണ് റിപ്പോർട്ട്.
Post Your Comments