ടോക്യോ: കോവിഡ് രോഗികളെ ചികിത്സിക്കാന്‍ അമേരിക്കയ്ക്ക് പിന്നാലെ ആന്‍റിവൈറല്‍ മരുന്നിന് ജപ്പാന്‍ അംഗീകാരം നല്കി. റെംഡിസിവർ മരുന്നിന് അംഗീകാരം നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് ജപ്പാന്‍. നേരത്തെ ഈ മരുന്നിന് അമേരിക്കയും അംഗീകാരം നല്കിയിരുന്നു.
അമേരിക്കന്‍ കന്പനിയായ ഗിലെയാദ് സയന്‍സസ് വികസിപ്പിച്ച പരീക്ഷണാത്മക മരുന്നിന് അംഗീകാരം നല്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നേരത്തെ,പറഞ്ഞിരുന്നു.
എബോള ചികിത്സയ്ക്കായി വികസിപ്പിച്ചെടുത്ത റെംഡിസിവര്‍ പരീക്ഷിച്ചതിന് ശേഷം അമേരിക്കയില്‍ ചില രോഗികളില്‍ സുഖം പ്രാപിക്കാനുള്ള സമയം മൂന്നിലൊന്ന് കുറഞ്ഞതായി കണ്ടെത്തിയിരുന്നു. എന്നാല്‍, മരണ നിരക്കില്‍ കുറവൊന്നുമുണ്ടായിട്ടില്ല.
Post Your Comments