ജയ്പൂര്‍: രാജസ്ഥാനിലെ ദന്താല്‍ ഗ്രാമം ഉപേക്ഷിച്ച് ഇരുന്നൂറോളം മുസ്ലീം മതവിഭാഗക്കാര്‍ പോയതായി പോലീസ്. ഗായകന്റെ കൊലപാതകത്തിന് പിന്നാലെയാണ് പാലായനം. ഇവരുടെ കൊഴിഞ്ഞു പോകലിന് കൊലപാതകത്തിന്റെ ചുവടുപിടിച്ച് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളാണ് കാരണമെന്ന് പോലീസ് വ്യക്തമാക്കി.
അഹമ്മദ് ഖാന്‍ എന്ന പാട്ടുകാരന്‍ സെപ്തംബര്‍ 27നാണ് ദന്താലില്‍ കൊല്ലപ്പെട്ടത്. അഹമ്മദ് ഖാന്‍ മുസ്ലീം ഉപവിഭാഗമായ ലങ്ക മഗനിയാര്‍ വിഭാഗത്തില്‍പ്പെട്ട ആളാണ്. ഖാന്‍ ആരാധനാലയങ്ങളില്‍ ഹിന്ദു കീര്‍ത്തനങ്ങളും ഭക്തിഗാനങ്ങളും സ്ഥിരമായി പാടിയിരുന്ന ആളായിരുന്നു. എന്നാല്‍ഹിന്ദു പുരോഹിതരിലൊരാള്‍ കീര്‍ത്തനത്തില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദ്ദേശിച്ചത് വാക്കു തര്‍ക്കത്തിന് ഇടയാക്കുകയായിരുന്നു.
തുടര്‍ന്ന് രമേഷ് സുത്താര്‍ എന്ന പുരോഹിതനും സുഹൃത്തുക്കളും ചേര്‍ന്ന് ഖാന്റെ സംഗീതോപകരണങ്ങള്‍ തകര്‍ക്കുകയും അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഇത് പ്രദേശത്ത് വ്യാപക പ്രതിഷേധത്തിനും പ്രശ്‌നങ്ങള്‍ക്കും തിരികൊളുത്തി. ഇതോടെ തലമുറകളായി ഐക്യത്തോടെ കഴിഞ്ഞിരുന്നു ഹിന്ദുകള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം ആരംഭിച്ചെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഗൗരവ് യാദവ് പറയുന്നു.
Post Your Comments