ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വീണ്ടും ടെക്കി കൊലപാതകം. പുലര്‍ച്ചെ കാമുകിയെ കാണാന്‍ പോയ യുവാവ് കൊല്ലപ്പെട്ടു. മര്‍ദ്ദനമേറ്റാണ് പ്രണവ് മിശ്ര (28) മരിച്ചത്. ബംഗളൂരുവിലെ അക്സഞ്ചര് കമ്പനിയിലാണ് പ്രണവ് ജോലി ചെയ്തിരുന്നത്.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുഹൃത്തായ ബല്‍ബീറിന്റെ വീട്ടിലെ നിശാപാര്‍ട്ടി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയ പ്രണവ് പുലര്‍ച്ചെ 2.45ന് കാമുകിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. താന്‍ ഉടന്‍ കാണാന്‍ എത്തുമെന്നും കാത്തിരിക്കണമെന്നും യുവതിയോട് പറയുകയും ചെയ്തു.
ഹോണ്ട ആക്ടീവയില്‍ പോയ പ്രണവിനെ സൗത്ത് ബെംഗളൂരുവിലെ ചോക്ളേറ്റ് ഫാക്ടറിക്ക് സമീപത്ത് വച്ച് ബൈക്കിലെത്തിയ രണ്ട് പേര് ചേര്‍ന്ന് മര്‍ദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കൊലപാതകത്തിന് പിന്നില്‍ മോഷണ ശ്രമമല്ലെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് പിന്നില്‍ മറ്റ് വൈരാഗ്യം വല്ലതും ഉണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
Post Your Comments