
ക്വറ്റ: അജ്ഞാതൻ നടത്തിയ വെടിവയ്പിൽ നിരവധിപേർ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ ഷിയ മുസ്ലീങ്ങളെ ലക്ഷ്യമിട്ട് നടത്തിയ വെടിവെപ്പിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്കു പരിക്കേറ്റിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ അക്രമി വെടി വെക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഇത് വരെ ഏറ്റെടുത്തിട്ടില്ല.
ബലൂചിസ്ഥാനിലെ ജൽ മഗ്സി ജില്ലയിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ ഭീകരാക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Post Your Comments