ന്യൂഡല്‍ഹി: സിക്കിമില്‍ ചൈനീസ് അതിര്‍ത്തി സന്ദര്‍ശനത്തിനിടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ സൈനികരെ ‘നമസ്തേ’ പഠിപ്പിച്ച് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. സിക്കിമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയായ നാഥുലാപാസ് സന്ദര്‍ശിക്കുമ്പോഴായിരുന്നു ഇത്. ചൈനീസ് പട്ടാളത്തോട് ആശയവിനിമയം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
കുശലാന്വേഷണങ്ങള്‍ക്കിടെ ‘നമസ്തേ’ പറഞ്ഞ മന്ത്രി അതിന്റെ അര്‍ഥം അറിയുമോ എന്ന് ചൈനീസ് സൈനികരോട് ആരാഞ്ഞു. ചൈനീസ് സൈനികര്‍ മന്ത്രിക്കുമുന്നില്‍ കുഴങ്ങുന്നതുകണ്ട് ഇന്ത്യന്‍ സൈനികര്‍ സഹായിക്കാനെത്തിയെങ്കിലും അവര്‍ അര്‍ഥം പറയട്ടേയെന്നുപറഞ്ഞ് മന്ത്രി തടഞ്ഞു. അതിനിടെ, ഒരു സൈനികനെത്തി ‘കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം’ എന്ന് വിശദീകരിച്ചു. തുടര്‍ന്ന് ചൈനീസ് ഭാഷയില്‍ ഇതിന് എന്തുപറയുമെന്ന് മന്ത്രി ചോദിച്ചു. ‘നി ഹാഒ’ എന്ന സൈനികന്റെ മറുപടി എല്ലാവരിലും ചിരിപടര്‍ത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Post Your Comments