KeralaLatest NewsNews

മലബാർ ലഹള കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന് കുമ്മനം രാജശേഖരൻ

എടപ്പാൾ: മലബാർ ലഹള എന്നറിയപ്പെടുന്ന 1921 ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെയും ഇന്നാട്ടിലെ ഭൂരിപക്ഷ സമുദായത്തേയും അവഹേളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാർക്കെതിരായ സമരമായിരുന്നു അതെങ്കിൽ എന്തിനാണ് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങൾ തച്ചുതകർത്തതുമെന്ന് വ്യക്തമാക്കണം. അന്നത്തെ അവസ്ഥയെ മഹാകവി കുമാരനാശാൻ ദുരവസ്ഥയിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണം. ഇതിന്‍റെ പേരിൽ ആർക്കെങ്കിലും ആശ്രിത പെൻഷൻ നൽകുന്നുണ്ടെങ്കിൽ അത് ജിഹാദികളുടെ കൊലക്കത്തിക്കിരയായവർക്കും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തവർക്കുമാണ് നൽകേണ്ടത്. ഇഎംഎസിന്‍റെ കുടുംബം ഉൾപ്പടെ ആയിരക്കണക്കിന് കുടുംബങ്ങൾ പലായനം ചെയ്തിട്ടുണ്ട്. ഈ വൈകിയ വേളയിലെങ്കിലും സത്യം തുറന്ന് പറഞ്ഞ് ശരിയായ ചരിത്രം വരുംതലമുറയെ പഠിപ്പിക്കാൻ ചരിത്രകാരൻമാരും സർക്കാരും തയ്യാറാകണം. 2019 ൽ ഖിലാഫത്തിന്‍റെ നൂറാം വാർഷികം ആചരിക്കാനുള്ള നീക്കവുമായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സഹകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചേകന്നൂർ മൗലവിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button