Latest NewsNewsIndia

അമിത് ഷായുടെ മകനെതിരെ ആരോപണം: ദ് വയര്‍ വെബ്സൈറ്റിനും തർജ്ജമ ചെയ്ത മാധ്യമങ്ങൾക്കുമെതിരെ മാനനഷ്ടത്തിന് കേസ്

ന്യൂഡൽഹി: അമിത്ഷായുടെ പുത്രൻ ജയ് ഷാ “ദി വയർ ” എന്ന വെബ് പോർട്ടലിനിന് എതിരെ 100 കോടി രൂപയുടെ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്തു. വെബ്സൈറ്റിനെതിരേ സിവില്‍ – ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കും. കൂടാതെ ഇത് മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്ത മാധ്യമങ്ങൾക്കെതിരെയും കേസ് നൽകുമെന്ന് ജയ് ഷാ വ്യക്തമാക്കി. നിയമം അനുസരിച്ചുള്ളതാണ് തന്റെ ബിസിനസ് എന്നും എല്ലാ നടപടിക്രമങ്ങളും അനുസരിച്ചിട്ടുണ്ടെന്നും കുടുംബസ്വത്ത് പണയം വെച്ചാണ് വായ്പയെടുത്തെന്നുമാണ് ജയ്ഷാ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

പലിശയടക്കം വായ്പ കൃത്യസമയത്ത് തിരിച്ചടച്ചെന്നുമാണ് പറയുന്നത്. ലേഖനം പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ബി.ജെ.പിയും പ്രതികരിച്ചു.തനിക്കെതിരായി ഇന്നു രാവിലെ ദി വയര്‍.ഇന്‍ നല്‍കിയ വാര്‍ത്ത അപകീര്‍ത്തികരമെന്ന് അമിത് ഷായുടെ മകന്‍ ജയ് ഷാ പത്രകുറിപ്പില്‍ പറഞ്ഞു. തന്റെ സംരംഭം നിയമാനുസൃത ഇടപാടുകളാണ് നടത്തിവന്നതെന്നും ഇതിന്റെ വിശദാംശങ്ങള്‍ തന്റെ അഭിഭാഷകന്‍ മുഖേന തന്റെ കമ്പനി സംമ്പന്ധിച്ച എല്ലാ രേഖകളും വാര്‍ത്ത എഴുതിയ ലേഖികയ്ക്ക് നല്‍കിയിട്ടുണ്ടെന്നും ജയ്ഷാ പത്രകുറിപ്പില്‍ അറിയിച്ചു.

വെബ്സൈറ്റ് പ്രസിദ്ധപ്പെടുത്തിയ വാര്‍ത്ത തികച്ചും അസംബന്ധമാണെന്നും ആയതിനാല്‍ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ക്കും വയര്‍ എഡിറ്റര്‍ക്കും ഉടസ്ഥനുമെതിരായി മാനനഷ്ടകേസ് നല്‍കുമെന്നും ജയ് ഷാ പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button