കൊല്ലം : രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒരു ദിവസത്തെ സന്ദർശനത്തിനായി ഇന്നു കേരളത്തിലെത്തും. രാഷ്ട്രപതിയായശേഷം അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദർശനമാണിത്. മാതാ അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തുന്ന രാഷ്ട്രപതിക്കു മറ്റ് ഔദ്യോഗിക പരിപാടികളില്ല. മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് റാം നാഥ് കോവിന്ദ്. അമൃതസേതു പദ്ധതി ഉദ്ഘാടനം ചെയ്യാൻ നേരത്തെ ഡോ.എ.പി.ജെ.അബ്ദുൽ കലാം അമൃതപുരിയിലെത്തിയിരുന്നു.
രാവിലെ 9.30-ന് തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ എരിയയില്‍ രാഷ്ട്രപതി വിമാനമിറങ്ങും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കായംകുളം എന്‍.ടി.പി.സി. ഹെലിപാഡിലെത്തി അവിടെനിന്ന് റോഡുമാര്‍ഗം മാതാ അമൃതാനന്ദമയീ മഠത്തിലെത്തും. 11 ന് അവിടെ ചടങ്ങില്‍ സംബന്ധിച്ചശേഷം കായംകുളം എന്‍.ടി.പി.സി. ഹെലിപാഡില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. ഉച്ചയ്ക്ക് അദ്ദേഹം തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിക്ക് മടങ്ങും. അമൃതാനന്ദമയി മഠത്തിലെ ദർശന ഹാളിൽ നടക്കുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് പ്രവേശനമെന്നു മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു.
Post Your Comments