Latest NewsKeralaNews

ലൗ ജിഹാദ് വിഷയത്തില്‍ വിഭിന്ന അഭിപ്രായവുമായി ന്യൂനപക്ഷ മോര്‍ച്ച

മലപ്പുറം:  ബിജെപി നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന ആരോപണം തള്ളി ബിജെപിയുടെ പോഷക സംഘടന ന്യൂനപക്ഷ മോര്‍ച്ച. യോഗി ആദിത്യനാഥിന്റെ കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന പരമാര്‍ശം കേവലം ആരോപണം മാത്രമാണെന്നു മോര്‍ച്ച അഖിലേന്ത്യ നേതാവ് അബ്ദുല്‍ റഷീദ് അന്‍സാരി പറഞ്ഞു. ലൗ ജിഹാദെന്ന് വിശേഷിപ്പിക്കുന്നത് രക്ഷിതാക്കളുടെ അനുമതി ലഭിക്കാത്ത വിവാഹങ്ങളെയാണ്. സ്വാഭാവികമായി വ്യത്യസ്ത മതത്തിലുള്ളവര്‍ തമ്മില്‍ വിവാഹിതരായാല്‍ ചില സംശയങ്ങള്‍ ഉണ്ടാകും. ഇത്തരം സംശയങ്ങളുടെ ഭാഗമായിട്ടാണ് ലൗ ജിഹാദിലൂടെ മതപരിവര്‍ത്തനമെന്ന ആരോപണമെന്നും അബ്ദുല്‍ റഷീദ് അന്‍സാരി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button