ദുബായ്: ചെക്ക് തട്ടിപ്പിനു പ്രത്യേക പേന ഉപയോഗിക്കുന്ന സംഘം വ്യാപകം. ബാങ്ക് ഇടപാടിനു വേണ്ടി ചെക്കില്‍ എഴുതാന്‍ തട്ടിപ്പ് സംഘം ഉപയോഗിക്കുന്നത് പ്രത്യേക പേനയാണ്. ഇതു ഉപയോഗിച്ചു എഴുന്നത് അല്പ സമയം കഴിയുമ്പോള്‍ മായും. പിന്നീട് തുക എഴുതുന്ന സ്ഥാനത്ത് തട്ടിപ്പ് സംഘം പുതിയ തുക എഴുതിയെടുക്കും. ഷാര്‍ജയിലാണ് ഇത്തരത്തില്‍ തട്ടിപ്പ് വ്യാപകമാകുന്നത്. ഇതു വരെ പത്തുകേസുകളാണ് ഈ വര്‍ഷം ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.
യൂനിബാള്‍, ഫ്രിക്സണ്‍ എന്നീ ബ്രാന്‍ഡ് പേനകളാണ് തട്ടിപ്പ് സംഘം ഇതിനു വേണ്ടി ഉപയോഗിക്കുന്നതാണ് എന്നാണ് പോലീസ് പറയുന്നത്. ആദ്യം സംഘം ഉപഭോക്താക്കളെ സമീപിക്കും. പലിശരഹിത ക്രെഡിറ്റ് കാര്‍ഡ് നല്‍കാനായി വന്ന ബാങ്ക് ജീവനക്കാരെന്ന രീതിയിലാണ് ഇവര്‍ ഉപഭോക്താക്കളെ സമീപിക്കുന്നത്.
പിന്നീട് ഇടപാടിനു വേണ്ടി ചെക്ക് വാങ്ങുന്ന വേളയില്‍ തട്ടിപ്പിനുള്ള പദ്ധതി ഇവര്‍ സമര്‍ത്ഥമായി നടപ്പാക്കും. ഇതിനെ പ്രതിരോധിക്കാന്‍ ബാങ്കിടപാടുകള്‍ക്കും മറ്റു രേഖകള്‍ തയ്യാറാക്കുമ്പോഴും പരമാവധി സ്വന്തം പേനതന്നെ ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Post Your Comments