ആലപ്പുഴ : തന്റെ പേരിലുള്ള ബ്ലാങ്ക് ചെക്ക് നാസിലിന് കൈമാറിയ വ്യക്തി ആരെന്ന് വ്യക്തമായതായി തുഷാര്‍ വെള്ളാപ്പള്ളി. പറഞ്ഞു. ചെക്ക് കേസില്‍ പരാതിക്കാരന്‍ നാസിലിനെതിരെയും ആ വ്യക്തിക്കെതിരെയും തുഷാര്‍ വെള്ളാപ്പള്ളി നിയമ നടപടിക്കൊരുങ്ങുകയാണ്. നാസിലിനും ചെക്ക് കൈമാറിയ ആള്‍ക്കുമെതിരെയാണ് കേസ് നല്‍കാനൊരുങ്ങുന്നതെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.
Read More : ചെക്ക് കേസില്‍ കുറ്റ വിമുക്തനായ തുഷാര്‍ വെള്ളാപ്പള്ളി വ്യാഴാഴ്ച കേരളത്തിലെത്തും
നാസിലിന് ചെക്ക് കൈമാറിയ ആളെ മനസിലായെന്നും ഇവര്‍ രണ്ടു പേര്‍ക്കുമാണ് ഗൂഢാലോചനയില്‍ പങ്കെന്നും തുഷാര്‍ പറഞ്ഞു. അഭിഭാഷകനു പവര്‍ ഓഫ് അറ്റോണി കൈമാറി. വ്യാജരേഖ ചമച്ചതും ഗൂഢാലോചന നടത്തിയത് ആരെന്നും വ്യക്തായ തെളിവുകള്‍ കൈവശമുണ്ട്. പണം മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. പത്തു വര്‍ഷത്തിന് മുകളില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് – തുഷാര്‍ പറഞ്ഞു.
യുഎഇ അജ്മാന്‍ കോടതി തുഷാറിനെതിരെയുള്ള ചെക്ക് കേസ് തളളിയിരുന്നു. ഞായറാഴ്ചയാണ് കേസ് തള്ളിയത്. തൃശൂര്‍ സ്വദേശിയായ വ്യവസായി നാസിര്‍ അബ്ദുല്ല ഹാജരാക്കിയ രേഖകള്‍ വിശ്വാസയോഗ്യമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ദുബായില്‍ നിന്നും വ്യാഴാഴ്ച ൈവകിട്ട് 6.50ന് തുഷാര്‍ വെള്ളാപ്പള്ളി നെടുമ്പാശേരിയില്‍ എത്തും.
Post Your Comments