ന്യൂഡല്‍ഹി: ചെക്ക് കേസുകള്‍ ഉള്‍പ്പെടെ 39 തരം കുറ്റകൃത്യങ്ങള്‍ക്ക് നിയമ മാറ്റം , കേന്ദ്രസര്‍ക്കാര്‍ വിദഗ്ദ്ധരുടെ അഭിപ്രായം തേടും. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിദഗ്ധരുടെയും പൊതു ജനങ്ങളുടെയും അഭിപ്രായം തേടി. ചെക്ക് കേസുകളെ സിവില്‍ കേസുകളുടെ വിഭാഗത്തിലാക്കണമെന്നാണ് നിര്‍ദ്ദേശം.
കൊവിഡിനെത്തുടര്‍ന്ന് സാമ്പത്തിക രംഗം എത്തി നില്‍ക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത് വ്യാപാര, വ്യവസായ മേഖലയ്ക്ക് കുറച്ചു കൂടി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് ഇവയെ കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒഴിവാക്കുന്നത്. ബിസിനസ് രംഗം മെച്ചപ്പെടുത്തുക, കോടതികളുടെ ഇടപെടല്‍ കുറയ്ക്കുക, വ്യവഹാരങ്ങള്‍ പരിമിതപ്പെടുത്തുക എന്നിവയാണ് ലക്ഷ്യങ്ങള്‍.
Post Your Comments