ബിയജിംഗ്: തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ പ്രശ്‌നമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രശസ്ത കമ്പനിയായ ആപ്പിള്‍ രംഗത്ത്. ആപ്പിളിന്റെ പുതിയ മോഡലുകളായ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയക്ക് പ്രശ്‌നമുണ്ടെന്നാണ് കമ്പനി സ്ഥിരീകരിച്ചത്. ഈ മോഡലുകളെക്കുറിച്ച് സമീപ ദിവസങ്ങളില്‍ വ്യാപകമായി പരാതികളില്‍ വന്നിരുന്നു. ചൈന, ഹോങ്കോങ്ങ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നും ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയെക്കുറിച്ച് പരാതി വന്നതായി കമ്പനി അറിയിച്ചു. ബാറ്ററി വലുതായി ഫോണ്‍ പിളരുന്നതായിട്ടാണ് പരാതികള്‍.
ഈ മോഡലുകളുടെ ബാറ്ററി ചൂടാകുന്നുണ്ട്. ഇതു കാരണം ബാറ്ററി വീര്‍ത്ത് ഫോണ്‍ പിളരുന്നുവെന്നാണ് പരാതികള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. തായ്വാനില്‍ നിന്നാണ് ആദ്യ പരാതി വന്നത്. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ച സ്ത്രീ കണ്ടത് ബാറ്ററി ചൂടായി വീര്‍ത്ത് ഫോണ്‍ പിളരുന്നതാണ്. പിന്നീട് പല സ്ഥലങ്ങളില്‍ നിന്നും സമാനമായ പരാതി ഉയര്‍ന്നു. ചൈന, കാനഡ, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്നും ഇതു സംബന്ധിച്ച പരാതി വ്യാപകമായിട്ടുണ്ട്.
ഫോണ്‍ രണ്ടായി പിളരുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി ആളുകളാണ് ഐ ഫോണുകള്‍ ഉപയോഗിക്കുന്നത്. സംഭവത്തെ കുറിച്ച് ആപ്പിള്‍ അന്വേഷണം ആരംഭിച്ചതായി ആപ്പിള്‍ വക്താവ് മാക് റൂമര്‍ സൈറ്റിനോട് പറഞ്ഞു.2016 ല്‍ സാംസങ്ങിന്റെ നോട്ട് 7 വ്യാപകമായി ബാറ്ററി പ്രശ്‌നം മൂലം പൊട്ടിത്തെറിച്ചത് ഈ സംഭവത്തെ കൂടുതല്‍ ഗൗരവമായി കാണുവാന്‍ ആപ്പളിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
Post Your Comments