തിരുവനന്തപുരം: വീണ്ടും കേരളത്തിലേക്ക് വരാൻ ഒരുങ്ങി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. തിരുവനന്തപുരത്ത് ഈ മാസം പതിനേഴിനു നടക്കുന്ന ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നത് . അതോടൊപ്പം തന്നെ ഞായറാഴ്ച ഡൽഹിയിൽ സിപിഎം കേന്ദ്ര ഓഫീസിലേക്കുള്ള നരക്ഷാ യാത്രയ്ക്കും ഷാ നേതൃത്വം നൽകും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിലൂടെ കടന്നുപോകുന്ന യാത്രയിൽനിന്നും അമിത് ഷാ പിൻമാറിയത് വൻ വിവാദങ്ങൾക്കാണ് വഴി തെളിച്ചത്. ഡൽഹിയിൽ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നതിനാണ് യാത്രയിൽനിന്നും ദേശീയ അധ്യക്ഷൻ ഒഴിവായതെന്നാണ്ബിജെപി നേതാക്കൾ പറയുന്നു.
Post Your Comments