Latest NewsNewsIndia

വിജയ് മല്ല്യയില്‍നിന്ന് സോണിയാ ഗാന്ധി സഹായം കൈപ്പറ്റിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്ല്യയില്‍നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയും സഹായം കൈപ്പറ്റിയതായി റിപ്പോര്‍ട്ട്.

മല്ല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ സോണിയക്കും കുടുംബത്തിനും സൗജന്യമായി ക്ലാസ് ഉയര്‍ത്തി നല്‍കിയതായി ഗുരുതര തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്ന കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കണോമി ടിക്കറ്റുകള്‍ പണം വാങ്ങാതെ എല്ലാ തവണയും ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളാക്കി ഉയര്‍ത്തി നല്‍കി. വിജയ് മല്ല്യ നേരിട്ട് ഇടപെട്ടാണ് ഇത് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2008ലെ ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രത്യേക ചാര്‍ട്ടര്‍ വിമാനം ഫാറൂഖ് അബ്ദുള്ള പണം നല്‍കാതെ ഉപയോഗിച്ചു. ഫാറൂഖിന്റെ പണം വിജയ് മല്ല്യ നല്‍കിയതായി വ്യക്തമാക്കി കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വിമാന ഓപ്പറേറ്റര്‍ക്ക് അയച്ച മെയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button