KeralaLatest NewsNews

സോളാര്‍ കേസില്‍ നിര്‍ണായക വിധി

ബംഗളൂരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കോടതി കുറ്റവിമുക്തനാക്കി. ബംഗളൂരുവിലെ സിറ്റി സിവില്‍ കോടതിയാണ് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയത്. ഇതേ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ പ്രതി പട്ടികയില്‍ നിന്നു ഒഴിവാക്കും. 400 കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുവുള്‍പ്പെടെയുളളവര്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നായിരുന്നു കേസ്.

നേരത്തെ സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴ അടയ്ക്കണമെന്ന് കോടതി വിധിച്ചിരുന്നു. തന്റെ വാദം കേള്‍ക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും, ബംഗളൂരുവിലെ വ്യവസായി എം കെ കുരുവിള നല്‍കിയ കേസില്‍ പ്രതി ചേര്‍ത്തതില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button