കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതില്‍ സിപിഎം എന്തിനാണ് ഇത്രക്ക് വേവലാതിപ്പെടുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ചോദിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്‍സരിക്കുന്നത് സിറ്റിംഗ് സീറ്റിലാണ്. ഇവിടെ എന്താണ് തെറ്റായ സന്ദേശം ഉയര്‍ത്തുന്നതെന്നും ഉമ്മന്‍ചാണ്ടി ആരാഞ്ഞു. രാഹുലിന്‍റെ വയനാട് പ്രവേശം വിരല്‍ ചൂണ്ടുന്നത് തെറ്റായ സന്ദേശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിച്ചിരുന്നു. സിപിഎമ്മുമായി യാതൊരു വിധ സഖ്യമോ നീക്കുപോക്കോ ഇല്ല പിന്നെയെന്താണ് തെറ്റായ സന്ദേശം എന്നാണ് ഉമ്മന്‍ചാ ണ്ടി ആവര്‍ത്തിച്ച് ചോദിക്കുന്നത് .
മതേതര സഖ്യത്തെ ദുര്‍ബലപ്പെടുത്തി നിലപാടെടുക്കുന്നത് സിപിഎമ്മാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഹുല്‍ ഗാന്ധിയെ ആക്ഷേപിച്ച സിപിഎം മുഖപത്രത്തിന് ആ ഭാഷയില്‍ മറുപടി പറയാനില്ലെന്നും അതിനുളള മറുപടി ജനങ്ങള്‍ 23-ാം തീയതി നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Post Your Comments